സലില്‍ ചൌധരിക്കു ശേഷം മലയാളിതമുള്ള ഗാനങ്ങള്‍ നമുക്കു തന്ന ഉത്തതരെന്ത്യക്കാരന്‍ ബോംബേ രവി ആയിരുന്നു. (നൌഷാദ്, ഉഷ ഖന്ന, ഉ്ധം സിങ്ങ് ഒക്കെ വന്നുപോയെങ്കിലും മലയാലതതനിമയുള്ള ഗാനങ്ങളുമായി സിംഹാസനമുറപ്പിക്കാന്‍ അവര്‍ക്കാര്‍ക്കും ഇവരെപ്പോലെ കഴിഞ്ഞില്ല ). നമ്മുടെ പാട്ടുമനസ് തൊട്ടറിഞ്ഞുതന്നെ രവിയുടെ ഈണങ്ങള്‍ പിറന്നു. ഉത്ത രേന്ത്യന്‍ സംഗീതജീവിത്തി ലെ ഇടവേള കഴിഞ്ഞ് നഖക്ഷതങ്ങളിലെ മലയാളപ്രവേശം രവിയുടെ സിനിമാസംഗീത ജീവിത ത്തി ലെ തിരിച്ചുവരവുതന്നെയായിരുന്നു. ഒ.എന്‍വിയുടെ വരികള്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്ന് സുഖമുള്ള അന്തസുള്ള ആസ്വാദന അനുഭൂതി തന്നു രവിയുടെ ഗാനങ്ങള്‍. മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തീ മഞ്ഞക്കുറീ മുണ്ടു ചുറ്റി എന്ന ഗാനമാണ് ആദ്യം മലയാള ത്തി ന് ചിട്ടപ്പെടുത്തി യത്. ഒ.എന്‍.വി കുറുപ്പ് വരികളുടെ അര്‍ഥം വിവരിച്ചു കൊടുത്ത ശേഷം ആറുരീതിയില്‍ അദ്ദേഹം ഈണമിട്ടു. മലയാളത്തിന്റെ പ്രിയ കവിയുടെ വരികളോട് നീതി പുലര്തുന്ന ഈണം തന്നെയാവണമെന്ന ചിന്തയില്‍ വിഷണ്ണനായാണ് മഞ്ഞള്‍ പ്രസാദം പലവഴിയില്‍ അദ്ദേഹം
ചിട്ടപ്പെടുത്തി യത് . ആറ് ഈണങ്ങളില്‍ ഏറ്റവും മികച്ചത് ഹരിഹരന് തിരഞ്ഞെടുക്കുകയായിരുന്നു. നഖക്ഷതങ്ങളിലെ ഗാനങ്ങളോരോന്നും പത്തര മാറ്റുള്ളവയായിരുന്നു. മഞ്ഞള്‍ പ്രസാദം ചിത്രക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍ നീയെന്തേ വൈകി വന്നു പൂന്തിങ്കളേ...ഗന്ധര്‍വ സ്വരത്തില്‍ നിളയില്‍ നിന്ന് മാറ്റൊലിക്കൊള്ളുന്ന പോലെ ഒഴുകുന്ന ഈ ഗാനതി ന് കാലങ്ങള്‍ക്കിപ്പുറവും പുതുമ മാറിയിട്ടില്ല. ജയചന്ദ്രന് പാടിയ ആരെയും ഭാവ ഗായകനാക്കും ആത്മസൌന്ദര്യമാണുനീ...നമ്രശീര്‍ഷരായി നില്പൂ നിന് മുന്നില്‍ കമ്ര നക്ഷത്ര കന്യകള്‍ ...സൌന്ദര്യ വര്‍ണനയുടെ അഴകു തുടുത്ത പദാവലികളെ എത്ര ശ്രദ്ധയോടെ ലാളിത്യത്തോടെ ടെയാണ് ബോംബേ രവിയുടെ ഈണം പരിചരിച്ചത്.
ഹരിഹരന്റെ വിളി വീണ്ടും രവിശങ്കര്‍ വര്‍മയെന്ന ബോംബേ രവിയെ തേടിഎത്തി . പഞ്ചാഗ്നിയിലും മലയാള ത്തിനു മികച്ച പാട്ടുകള്‍ തന്നെ അദ്ദേഹം തന്നു. സാഗരങ്ങളേ പാടി പാടീ ഉണര് ത്തിയ സാമഗീതമേ സാമ സംഗീതമേ....കന്നിമണ്ണിന്റെ ഗന്ധമു ണ ര്‍ത്തുന്ന ഗൃഹാതുരത വന്നു പൊതിയുന്നുണ്ട് ഈ ഗാനതോടോ ടൊപ്പം...ആ രാത്രി മാഞ്ഞു പോയീ....ആയിരം കിനാക്കള്‍ പോയ് മറഞ്ഞ നിരാശയുടെ മുഴുവന്‍ വല്ലായ്മകളും പകരുന്നു...വൈശാലിയുടെ ആത്മാവു തന്നെയായിരുന്നു അതിലൈ ഗാനങ്ങളോരോന്നും. അതിന്‍പൊരുള്‍ നിനക്കേതുമറിയില്ലല്ലോ എന്ന് പ്രണയപ്പൊരുളറിയാതത ഋഷ്യശ്രംഗനോട് കാമിനി ഉണര്‍ത്തുന്ന നേരത്ത് കഥയുടെ പൊരുളറിയുന്ന സംഗീത സംവിധായകന്റെ കൈവഴക്കം നാമറിയുന്നുണ്ട്. ഓ എന്‍വിയുടെ ഈരടിയില്‍ ചിത്രയുടെ ശബ്ദത്തില്‍ മനസുകവര്‍ന്നു ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളില്‍ ഇന്നലെ നിന്മുഖം നീ നോക്കി നിന്നു...എന്ന ഗാനം.. ഇന്ദുപുഷ്പം ചൂടി നില്ക്കും രാത്രി...ചന്ദനപ്പൂം പുടവ ചാര്‍ത്തിയ രാത്രി...കാവ്യഭംഗിയും സംഗീതശുദ്ധിയുമുള്ള മികച്ച ഗാനമാണ്. വടക്കന്‍പാട്ടിന്റെ കൈവഴികള്‍ക്ക് സമാന്തരമായി ബോംബേ രവി സ്വരപഥം തെളിച്ചപ്പോള്‍ വടക്കന്‍ വീരഗാഥയിലെ കളരിവിളക്ക് തെളിഞ്ഞതാണോ എന്ന ഗാനം ഉണര്‍ന്നു. ഇന്ദുലേഖ കണ്‍തുറന്നു ഇന്നു രാവും സാന്ദ്രമായി എന്ന ജയകുമാറിന്റെ വരികളും രവിയുടെ സംഗീത സ്പര്ശത്തില് തിളങ്ങി. സംഗീതസാന്ദ്രമായിരുന്നു സര്‍ഗം എന്ന ചിത്രം. ബോംബേ രവിയുടെ ഗാനങ്ങളോരൊന്നും പ്രൌഢ രാഗങ്ങളുടെ മേലാപ്പണിഞ്ഞപ്പോള്‍ മലയാളത്തിനു പ്രിയഗീതങ്ങളേറെ ലഭിച്ചു. പ്രവാഹമേ ഗംഗാ പ്രവാഹമേ....ഗന്ധര്‍വ സ്വര പ്രവാഹമായി ഈ ഗാനം. നിന്നെയുമെന്നെയും ഒന്നിച്ചിണക്കുന്നു നിരുപമ നാദത്തിന് ലോല തന്തു എന്നു ഗൂസഫലി കേച്ചേരി എഴുതിയ പോലെ പ്രൌഢമായ വരികളെയും ഈണത്തെയും ബോംബേ രവി നന്നായി വിളക്കിചേര്‍ത്ത് . കൃഷ്ണ കൃപാസാഗരം. കണ്ണാടി ആദ്യമായെന്‍ ബാഹ്യരൂപം സ്വന്താക്കി ഗായകാ നിന് സ്വരമെന്‍ ചേതനയും സ്വന്തമാക്കി....ആന്ദോളനം ദോലനം...രാഗസൂധായസാ പാനമൂജേസീ തുടങ്ങിയ സര്‍ഗത്തി ലെ ഗാനങ്ങളോരോന്നും പ്രൌഢം...സുകൃത ത്തി ലെ എന്നോടൊത്തുണരുന്ന പുലരികളേ എന്നോടൊത്തു കിനാവുകണ്ടു ചിരിക്കുമിരവുകളേ....പരിണയത്തി ലെ സാമജ സഞ്ചാരിണീ സരസീരുഹ മധുവാഹിനീ...അങ്ങനെ അങ്ങനെ എളുപ്പം എണ്ണീതീര്‍ക്കാവുന്ന ഗാനങ്ങളേ ബോബേ രവി നമുക്കു തന്നിട്ടുള്ളൂ..പക്ഷേ മലയാളമനസില്‍ നിന്ന് ഇറങ്ങിപ്പോകാവുന്ന ഒറ്റ പാട്ടും രവിയുടെ ആത്മാവില്‍ നിന്ന് ഉയി ര്‍ത്തിട്ടുമില്ല... '
മിക്കവരും എന്തെങ്കിലും ശബ്ദങ്ങള്‍ സിന്തസൈസറില്‍ മിക്സ് ചെയ്ത് അതിനെ സംഗീതം എന്ന് വിശേഷിപ്പിക്കുകയാണ്. മെലഡിയോടുള്ള ബഹുമാനം മലയാള ത്തി നു മാത്രമേ ഉള്ളൂ...ജി. ദേവരാജന്‍ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ 2008ല്‍ കേര ള ത്തി ലെത്തിയ യ പ്പോള്‍ അദ്ദേഹം പറഞ്ഞു. ശുദ്ധസംഗീത ത്തോട്ള്ള മലയാ ള ത്തിന്റെ സ്നേഹം തിരിച്ചറിഞ്ഞ ഹൃദയമുണ്ടായിരുന്നു ബോംബേ രവിക്ക്. ആ സ്നേഹം അത്രമേല്‍ നിറയുന്നുണ്ട് അദ്ദേഹം തന്ന ഈണങ്ങളിലെല്ലാം.